സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍-7,കാസര്‍ഗോഡ്-2,കോഴിക്കോട്-1 എന്നിങ്ങനെയാണ് ജില്ലാ കണക്കുകള്‍. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ വിദേശത്ത് നിന്നെത്തിയവരും 7 പേര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം പകര്‍ന്നത്.

ഇന്ന് 19 പേര്‍ രോഗമുക്തരായി.കാസര്‍കോട് 9, പാലക്കാട് 4, തിരുവനന്തപുരം 3, ഇടുക്കി 2, തൃശൂര്‍ 1.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 373 ആയി. 228 പേര്‍ ചികില്‍സയിലുണ്ട്. 1,23,490 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 1,22,676പേര്‍ വീടുകളിലും 814 പേര്‍ ആശുപത്രികളിലും നീരീക്ഷണത്തില്‍. ഇന്ന് 201 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 14,163 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 12,818 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

SHARE