സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക്കോവിഡ്. വയനാട്-5,മലപ്പുറം-4,ആലപ്പുഴ-2,കോഴിക്കോട്-2,കൊല്ലം-1,പാലക്കാട്-1,കാസര്‍ഗോഡ്-1 എന്നിങ്ങനെയാണ് ജില്ലാ കണക്കുകള്‍. . ഇതിൽ 7 പേർ വിദേശത്തുനിന്നു വന്നവരാണ്. ഇതുവരെ 576 പേർക്കാണ് സംസ്ഥാനത്തു ആകെ രോഗം. 80 പേർ നിലവിൽ ചികിത്സയിൽ.
ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല. 48825 പേരാണ് നിരീക്ഷണത്തിലുള്ളത്. 48287 പേര്‍ വീടുകളിലും 538 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 122 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മലപ്പുറം ജില്ലയിലാണ്- 36 പേരെ. കോഴിക്കോട് 17, കാസര്‍കോട് 16 എന്നിങ്ങനെയാണ് ഇന്ന് കൂടുതല്‍ പേരുള്ള ജില്ലകള്‍. വൈറസ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ ആശുപ്ത്രിയില്‍ കഴിയുന്നത് വയനാട് ജില്ലയിലാണ്. 19 പേരാണ് ഇവിടെയുള്ളത്.