സംസ്ഥാനത്ത് ഇന്ന് 5 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 5 പേര്‍ക്ക് കോവിഡ്. മലപ്പുറം-3,പത്തനംതിട്ട-1,കോട്ടയം -1 എന്നിങ്ങനെയാണ് ജില്ലാ കണക്കുകള്‍.കേരളത്തിലാകെ 32 പേര്‍ ചികിത്സയിലുണ്ട്. തിങ്കളാഴ്ച 27 പേരാണ് ചികിത്സയിലുണ്ടായിരുന്നത്. 32ല്‍ 23 പേര്‍ക്കും സംസ്ഥാനത്തിനു പുറത്തുനിന്നാണ് രോഗം പിടിച്ചത്. 11 പേര്‍ വിദേശത്തുനിന്നു വന്നവരാണ്.

ചെന്നൈ 6, മഹാരാഷ്ട്ര 4, നിസാമുദീന്‍ 2. സമ്പര്‍ക്കത്തിലൂടെ 9 പേര്‍ക്കും രോഗം ബാധിച്ചു. ഇതില്‍ 6 പേര്‍ വയനാട്ടിലാണ്. ചെന്നൈയില്‍നിന്ന് വന്ന െ്രെഡവറുടെ കുടുംബത്തിലെ മൂന്നു പേര്‍, സഹ ഡ്രൈവറുടെ മകന്‍, സമ്പര്‍ക്കത്തില്‍വന്ന മറ്റ് 2 പേര്‍ എന്നിവര്‍ക്കാണ് രോഗം. വയനാടിന് പുറത്ത് സമ്പര്‍ക്കത്തില്‍ രോഗബാധയുണ്ടായ മൂന്നു പേരും ഗള്‍ഫില്‍നിന്ന് വന്നവരുടെ ഉറ്റവരാണ്.

SHARE