സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കോവിഡ് സ്ഥിരീകരിച്ച രണ്ട് പേരും വിദേശത്ത് നിന്ന് എത്തിയവരാണ്.ഒരാള്‍ കോഴിക്കോടും മറ്റൊരാള്‍ കൊച്ചിയിലും ചികിത്സയിലാണ്.

ഇന്ന് ഒരാളുടെ ചികിത്സാഫലം നെഗറ്റീവായി. ഇതുവരെ 505 പേര്‍ക്കാണ് രോഗം വന്നത്. നിലവില്‍ 17 പേര്‍ ചികിത്സയിലുണ്ട്. 23,930 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 23,596 പേര്‍ വീടുകളിലും 334 പേര്‍ ആശുപത്രികളിലുമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇന്ന് 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 36648 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 36002 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

SHARE