സംസ്ഥാനം കോവിഡ് സമൂഹ വ്യാപനത്തിന്റെ ആശങ്കയില്‍; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും

സംസ്ഥാനം കോവിഡ് സമൂഹ വ്യാപനത്തിന്റെ ആശങ്കയില്‍. സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതാണ് ആശങ്കയിലാഴ്ത്തുന്നത്. അതുപോലെ പലരുടെയും രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്തതും കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നു. സംസ്ഥാനത്തിലെ സ്ഥിതിഗതികള്‍ മാറുന്ന സാഹചര്യത്തില്‍ ജാഗ്രതയും നിയന്ത്രണങ്ങളും കര്‍ശനമാക്കാതെ നിവൃത്തിയില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

നിലവില്‍ സമൂഹവ്യാപനത്തിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ലെങ്കിലും ജാഗ്രത പാലിച്ചിട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് മുമ്പ് തന്നെ ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. ലോക്‌ഡൌണ്‍ ഇളവുകള്‍ പ്രാബല്യത്തിലായതോടെ ജനജീവിതം ഏറെക്കുറെ സാധാരണ നിലയിലായി. മാസ്‌ക് ധരിക്കുന്നതിലെ കണിശത കൈവിടുന്നു. സാമൂഹിക അകലം മാഞ്ഞുതുടങ്ങി. ഇതോടെയാണ് പൊലീസിനോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

SHARE