കോവിഡ് ബാധിച്ച് കാസര്‍കോട് സ്വദേശിനി മരിച്ചു: ജില്ലയില്‍ മരണം രണ്ടായി

കാസര്‍കോട്: കാസര്‍കോട് വീണ്ടും കോവിഡ് മരണം. അണങ്കൂര്‍ പച്ചക്കാട്ടെ ഷാഫിയുടെ ഭാര്യ ഖൈറുന്നിസ(48) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധിച്ച് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.

ജൂലൈ 20ന് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവഷളായതിനെ തുടര്‍ന്ന് പുലര്‍ച്ചെ 5.30 ഓടെ മരണപ്പെടുകയായിരുന്നു. സമ്പര്‍ക്കത്തിലൂടെ രോഗംബാധിച്ച ഇവര്‍ക്ക് എവിടെന്ന് രോഗമെത്തി എന്ന് വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് മരണം രണ്ടായി. ജുലൈ 19ന് ഉപ്പള ഹിദായത്ത് നഗറിലെ നഫീസ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

SHARE