സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കേവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച ഉച്ചവരെയുള്ള കണക്കുകള്‍ ആണ് ഇത്. രണ്ട് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍  31പേര്‍ വിദേശത്തു നിന്നും 40  പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 375  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതില്‍ 29 പേരുടെ രോഗഉറവിടം വ്യക്തമല്ല. 794  പേര്‍ ഇന്ന് രോഗമുക്തി നേടി. 37 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം-70 , കൊല്ലം- 22, പത്തനംതിട്ട-59 , ആലപ്പുഴ-55 , കോട്ടയം-29 , ഇടുക്കി-6, എറണാകുളം-34 , തൃശൂര്‍- 83, പാലക്കാട്- 4, മലപ്പുറം- 32, കോഴിക്കോട്- 42, വയനാട്-3 , കണ്ണൂര്‍-39 , കാസര്‍കോട്- 28  എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. 

തിരുവനന്തപുരം-220 , കൊല്ലം-83 , പത്തനംതിട്ട-81 , ആലപ്പുഴ-20 , കോട്ടയം-49 , ഇടുക്കി-31 എറണാകുളം-69 , തൃശൂര്‍-68 , പാലക്കാട്-36 , മലപ്പുറം-12 , കോഴിക്കോട്-57 , വയനാട്-17 , കണ്ണൂര്‍-47 , കാസര്‍കോട്-4   എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

SHARE