രാജ്യത്ത് ആദ്യമായി 24 മണിക്കൂറിനിടെ കോവിഡ് മരണം 500 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 500 കടന്നു. 507 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 18,653 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു.

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 5,85,493 ആയി. 2,20,114 പേരാണ് നിലവില്‍ ചികിത്സിയിലുള്ളത്. 3,47,979 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 17400 പേര്‍ മരിച്ചു.ഇന്ത്യയില്‍ ഇതാദ്യമായി പ്രാദേശികമായി വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ കോവാക്‌സിന് പരീക്ഷണാനുമതി കിട്ടി. ഹൈദരാബാദിലെ ഭാരത് ബയോടെക് ആണ് മരുന്ന് കണ്ടെത്തിയത്. ഐ.സി.എം.ആര്‍, നാഷ്ണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയുമായി സഹകരിച്ചാണ് മരുന്ന് വികസിപ്പിച്ചത്.

അണ്‍ലോക്ക് രണ്ടാം ഘട്ടം ഇന്നു മുതല്‍ നിലവില്‍ വന്നു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങിയവ ജൂലൈ 31 വരെ പ്രവര്‍ത്തിക്കില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ തുടരും. രാത്രികാല കര്‍ഫ്യുവിന്റെ സമയം രാത്രി 10 മണി മുതല്‍ രാവിലെ 5 മണി വരെയാക്കി കുറച്ചിട്ടുണ്ട്.

SHARE