ന്യൂഡല്‍ഹി: തുടര്‍ച്ചയായ ഏഴാം ദിവസവും രാജ്യത്ത് പുതുതായി ആറായിരത്തിലധികം കോവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 6566 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ രോഗികളുടെ എണ്ണം 1,58,333 ആയി. ബുധനാഴ്ച മാത്രം 194 രോഗികള്‍ കൂടി മരിച്ചതോടെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 4531 ആയി. നിലവില്‍ 86110 പേരാണ് ചികിത്സയിലുള്ളത്. 67692 പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 105 കോവിഡ് രോഗികള്‍ മരിച്ചു. 2190 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരുദിവസം നൂറിലേറെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈയില്‍ മാത്രം 39 പേര്‍ മരിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ ഒരാള്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു. 1897 ആണ് ഹാരാഷ്ട്രയിലെ ആകെ മരണസംഖ്യ.