രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ചൈനക്ക് പിന്നിലെത്തി ഇന്ത്യ, ഇന്ത്യയില്‍ ഇതുവരെ 81,970 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയില്‍ ആകെ കോവിഡ് സ്ഥിരീകരിച്ചത് 82,933 പേര്‍ക്കാണ്. ഇതുവരെ ഇന്ത്്യയില് 2649 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ ഇന്ത്യയില്‍ 51,401 പേരാണ് ചികിത്സയിലുള്ളത്. 27,919 പേര് രോഗമുക്തരായി.
രോഗികളുടെ എണ്ണം കണക്കാക്കുമ്പോള്‍ ചൈനയ്ക്കു തൊട്ടു പിന്നിലും ലോകരാജ്യങ്ങളില്‍ 12ാം സ്ഥാനത്തുമാണ് ഇന്ത്യ.മരണസംഖ്യയില്‍ 16ാം സ്ഥാനത്തും. മഹാരാഷ്ട്ര – 27,524, ഗുജറാത്ത് – 9591, തമിഴ്നാട് – 9674, ഡല്‍ഹി – 8470 എന്നിവിടങ്ങളാണ് രാജ്യത്ത് കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ച സംസ്ഥാനങ്ങള്‍.