രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു

രാജ്യം ലോക്ക് ഡൗണിലായിട്ട് ഒരു മാസവും ഒരാഴ്ചയും പിന്നിടുമ്പോഴും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 2644 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 83 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.39,980 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത്. ആകെ 1301 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കില്‍ 10,633 പേര്‍ രോഗമുക്തരായി എന്ന് വ്യക്തമാക്കുന്നു.

രോഗികളാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടാകുമ്പോഴും 26.59 ശതമാനം പേര്‍ രോഗമുക്തരാകുന്നുണ്ട് എന്നത് മാത്രമാണ് രാജ്യത്തിന് ആശ്വാസമാകുന്നത്.ദില്ലിയിലെയും തമിഴ്‌നാട്ടിലെയും സ്ഥിതി അതീവഗുരുതരമാണ്. ദില്ലിയില്‍ കഴിഞ്ഞ ദിവസം മാത്രം 384 പേര്‍ക്കാണ് ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചത്. ദില്ലിയില്‍ മാത്രം 4122 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ് ഇപ്പോഴും ഏറ്റവുമധികം കേസുകള്‍. തലസ്ഥാനത്ത് മാത്രം 90 കണ്ടെയ്ന്‍മെന്റ് സോണുകളുണ്ട്. 1256 പേര്‍ക്ക് രോഗമുക്തിയുണ്ടായെങ്കിലും 64 പേര്‍ ദില്ലിയില്‍ കൊവിഡിന് കീഴടങ്ങി.

SHARE