ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; 24 മണിക്കൂറിനിടെ മരിച്ചത് 50 പേര്‍

ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ഇരുപതിനായിരത്തോട് അടുക്കുന്നു. ഇതുവരെ 19, 984 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 3870 പേരുടെ രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 50 രോഗികള്‍ കൂടി മരിച്ചതോടെ മരണസംഖ്യ 640 ആയി. ചൊവ്വാഴ്ച മാത്രം 1383 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 618 പേര്‍ രോഗമുക്തരായി.

മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 5218 ആയി ഉയര്‍ന്നു. 722 പേര്‍ രോഗമുക്തരായപ്പോള്‍ 251 പേര്‍ മരിച്ചു.മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവുമധികം രോഗികളും മരണവും ഗുജറാത്തിലാണ്. 2178 കേസുകളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. 90 പേര്‍ മരിച്ചു. ഡല്‍ഹിയിലും രണ്ടായിരത്തിലധികം രോഗികളുണ്ട്. 2156 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവടങ്ങളാണ് ആയിരത്തിലേറേ രോഗികളുള്ള മറ്റു സംസ്ഥാനങ്ങള്‍.

SHARE