കോവിഡിന് കാരണമാകുന്ന കൊറോണ വൈറസിന്റെ ഇന്ത്യയിലെ പ്രബല ഗണത്തെ കണ്ടെത്തി

കോവിഡിനു കാരണമാകുന്ന ഇന്ത്യയിലെ കൊറോണ വൈറസിന്റെ പ്രബല ഗണത്തെ സി.എസ്.ഐ.ആര്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഐ/എ3ഐ എന്ന ഈ ഗണമാണ് ഇന്ത്യയില്‍ ജനിതകഘടന പരിശോധിച്ച 361 വൈറസ് സാംപിളില്‍ 41 ശതമാനത്തിലുമുള്ളത്.

ജനിതകമാറ്റം താരതമ്യേന മെല്ലെയെന്നതാണ് ഈ വകഭേദത്തിന്റെ ഇപ്പോള്‍ വ്യക്തമായിട്ടുള്ള സവിശേഷത. യൂറോപ്യന്‍ വകഭേദമായ എ2എയ്ക്കു ശരാശരി 7 ദിവസത്തിലൊരിക്കലാണു ജനിതക മാറ്റമെങ്കില്‍ ഐ/എ3ഐയ്ക്ക് 10 ദിവസത്തിലൊരിക്കലാണ് മാറ്റം. കണ്ടെത്തല്‍ വാക്‌സിന്‍ ഗവേഷണത്തില്‍ ഇന്ത്യയ്ക്കു സഹായകരമാകും.

ഇന്ത്യയില്‍ 60 ശതമാനത്തോളം പേരിലും കണ്ടെത്തിയത് എ2എ ആണ്. എന്നാല്‍ ഐ/എ3ഐ ഏറ്റവും കൂടുതല്‍ കണ്ടെത്തിയത് ഇന്ത്യയിലായതിനാലാണ് ഇതിനെ ഇന്ത്യന്‍ വകഭേദമായി കരുതുന്നത്. പേരിലെ ‘ഐ’ ഇന്ത്യയെ സൂചിപ്പിക്കുന്നു.

SHARE