രാജ്യത്ത് ഇനിയുള്ള പത്ത് ദിവസം നിര്‍ണായകം; ലോക്ഡൗണ്‍ ശക്തമാക്കണമെന്ന് ഐഎംഎ

അടുത്ത പത്ത് ദിവസം രാജ്യത്ത് നിര്‍ണായകമെന്ന് വിലയിരുത്തല്‍. ഇത് കണക്കിലെടുത്ത് ലോക്ഡൗണ്‍ ശക്തമാക്കി സമൂഹ വ്യാപനം കുറയ്ക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. വിദേശത്തുനിന്നെത്തുന്നവരുടെ വരവ് നിലച്ചിട്ടും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാലാണ് രാജ്യത്ത് മൂന്നാം ഘട്ടത്തെ നേരിടാനുള്ള തയാറെടുപ്പ് വേഗത്തിലാക്കിയത്.

73 കാരന്‍ മരിച്ച രാജസ്ഥാനിലെ ബില്‍വാരയിലും അന്പതിനായിരത്തിലധികം അതിഥി തൊഴിലാളികള്‍ മടങ്ങിയെത്തിയ ബിഹാറിലും സംസ്ഥാന സര്‍ക്കാരുകള്‍ സമൂഹവ്യാപനം സംശയിക്കുന്നു. പരിശോധനാ സൗകര്യമുയര്‍ത്താനാണ് തീരുമാനം. രാജ്യത്ത് 119 സര്‍ക്കാര്‍ ലാബുകളും 35 സ്വകാര്യ ലാബുകളുമാണ് ഇപ്പോഴുള്ളത്. ഇതപര്യാപ്തമെന്നാണ് വിലയിരുത്തല്‍.അടുത്ത പത്ത് ദിവസത്തെ രോഗ വ്യാപനം തടയല്‍ നിര്‍ണായകമെന്നാണ് നീതി ആയോഗിന് കീഴിലുള്ള കോവിഡ് ടാസ്‌ക് ഫോഴ്‌സിലെ ആരോഗ്യ വിദഗ്ധരും വിലയിരുത്തുന്നത്.

SHARE