സെപ്തംബര്‍ മധ്യത്തോടെ ഇന്ത്യയില്‍ കോവിഡ് വ്യാപനം അവസാനിക്കുമെന്ന് വിദഗ്ധര്‍

സെപ്റ്റംബര്‍ മധ്യത്തോടെ ഇന്ത്യയിലെ കോവിഡ് രോഗവ്യാപനം അവസാനിക്കുമെന്ന് വിദഗ്ധര്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. അനില്‍ കുമാര്‍, ഡെപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ രൂപാലി റോയ് എന്നിവര്‍ എപ്പിഡമോളജി ഇന്റര്‍നാഷണല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

‘ബെയ്‌ലീസ് മോഡല്‍’ എന്ന ഗണിതമാതൃക ഉപയോഗിച്ചാണ് ഇരുവരും ഈ നിഗമനത്തില്‍ എത്തിച്ചേരുന്നത്. എത്രപേര്‍ വൈറസ് ബാധിതരാകുന്നു അതില്‍ എത്രപേര്‍ക്ക് രോഗമുക്തിയോ മരണമോ സംഭവിക്കുന്നു എന്നതനുസരിച്ചാണ് ഇതു കണക്കാക്കുന്നത്. മെയ് 19ന് ആര്‍.ആര്‍.ആര്‍. 42 ശതമാനമായിരുന്നു. ഇപ്പോള്‍ ഇത് 50 ശതമാനമാണ്. സെപ്റ്റംബര്‍ പകുതിയാകുമ്പോള്‍ ഇത് നൂറുശതമാനമാകുമെന്ന് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിനോട് പറഞ്ഞു.

SHARE