കോവിഡ്: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ 15 മിനിറ്റായി വെട്ടിക്കുറച്ചു

തിരുവനന്തപുരം: കോവിഡ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷത്തിന്റെ സമയം കുറച്ചു. 15 മിനിറ്റായാണ് മുഖ്യമന്ത്രി പതാകയുയര്‍ത്തുന്നതടക്കുമുള്ള പരിപാടികളുടെ സമയം കുറച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ മാത്രം നാനൂറിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ ആള്‍ക്കൂട്ടമുണ്ടായാല്‍ രോഗവ്യാപനം ഉണ്ടാകുമെന്ന വിലയിരുത്തിലിന്റെ അടിസ്ഥാനത്തിലാണ് പരിപാടി 15 മനിറ്റായി വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ 100 പേര്‍ പങ്കെടുക്കുന്ന പരേഡ് നടത്താനാണ് തീരുമാനിച്ചിരുന്നത്.

SHARE