കോവിഡ് ബാധിച്ച് ലോകത്താകെ 87,603 പേര്‍ മരിച്ചു; 15 ലക്ഷത്തോളം പേര്‍ക്ക് രോഗബാധ


പാരീസ്: കോവിഡ് ബാധിച്ച് ലോകത്ത് ആകെ ഇതുവരെ മരിച്ചവരുടെ എണ്ണം 87,603 ആയി. രോഗം ബാധിച്ചത് 15 ലക്ഷത്തോളം പേര്‍ക്കാണ്. അമേരിക്കയില്‍ ഇന്നുമാത്രം 1,514പേരാണ് ഇന്ന് മരിച്ചത്. 1,478,603 പേര്‍ക്കാണ് രോഗം ബാധിച്ചത്. അമേരിക്കയില്‍ ആകെ മരിച്ചവരുടെ എണ്ണം 14,214 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രിട്ടനില്‍ 938പേരാണ് മരിച്ചത്. സ്പെയിനില്‍ 628, ഇറ്റലിയില്‍ 542പേരും മരിച്ചു. ഇന്ത്യയില്‍ 32 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ ഇത് വരെ 178 പേരാണ് മരണമടഞ്ഞത്. 5916 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

SHARE