ക്വാറന്റൈന്‍ നിര്‍ദേശത്തെ ധിക്കരിച്ച് സ്ഥലംവിട്ട ആള്‍ക്കെതിരെ കേസെടുത്തു

ആരോഗ്യവകുപ്പിന്റെ ക്്വാറന്റൈന്‍ നിര്‍ദ്ദേശത്തെ ധിക്കരിച്ച് സ്ഥലംവിട്ടയാള്‍ക്കെതിരെ കേസെടുത്തു. കോട്ടയം ഇടവട്ടം മറവന്‍ തുരുത്ത് സ്വദേശി നന്ദകുമാറിനെതിരെയാണ് തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇയാള്‍ കഴിഞ്ഞ 14 നാണ് വിദേശത്ത് നിന്നും എത്തിയത്. മെഡിക്കല്‍ ചെക്കപ്പിന് ശേഷം ആരോഗ്യവകുപ്പ് പുറത്തിറങ്ങരുത് എന്ന് നിര്‍ദ്ദേശിച്ചിരുന്നു. ക്വാറന്റൈന് നിര്‍ദ്ദേശിച്ചിരുന്ന രോഗികളുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായി ഭവന സന്ദര്‍ശനം നടത്തി വരവെ ഇയാള്‍ വീട്ടില്‍ ഇല്ലെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ ഇയാളെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മോശമായ ഭാഷയില്‍ ഉദ്യോഗസ്ഥരോട് കയര്‍ക്കുകയായിരുന്നു.

ഇയാള്‍ക്കെതിരെ സി.ആര്‍ നംബര്‍ 232/20 പ്രകാരം തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു.

SHARE