കേരളത്തില്‍ ആദ്യ കോവിഡ് സ്ഥിരീകരിച്ചിട്ട് 100 ദിവസം

തിരുവനന്തപുരം: കേരളത്തില്‍ ആദ്യ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് നൂറു ദിവസം. ഇന്ത്യയിലെ തന്നെ ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു. കഴിഞ്ഞ ജനുവരി 29നായിരുന്നു ഇത്. ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്ന് യാത്ര ചെയ്ത മൂന്ന് മലയാളി വിദ്യാര്‍ഥികളില്‍ ആണ് കോവിഡ് കണ്ടെത്തിയത്. തൃശൂര്‍, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ളവരായിരുന്നു ഇവര്‍. പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കേരളം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.

അതേസമയം സംസ്ഥാനത്ത് ഇന്ന് മാത്രം 12 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍-4,കാസര്‍ഗോഡ്-4,മലപ്പുറം-2,കൊല്ലം-1,പത്തനംതിട്ട-1 എന്നിങ്ങനെയാണ് ജില്ല കണക്കുകള്‍.കോവിഡ്19 നെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥിയിലായവര്‍ ഉള്‍പ്പെടെ എട്ടുവിദേശികളുടെ ജീവന്‍ ഇതിനോടകം രക്ഷിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രോഗബാധ സ്ഥിരീകരിച്ച 12 പേരില്‍ 11 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. ഒരാള്‍ വിദേശത്ത് നിന്ന് വന്നതാണ്

SHARE