ഇന്ത്യയില്‍ കോവിഡ് ബാധിച്ചവര്‍ 600 കവിഞ്ഞു


ന്യൂഡല്‍ഹി: ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 606 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ പുറത്ത് വിട്ട കണക്ക് പ്രകാരം 553 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ബുധനാഴ്ച സ്ഥിരീകരിച്ചവരുടെ എണ്ണം കൂടി ചേര്‍ത്താണ് 606 ആയത്.

42 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 21 ദിവസത്തേക്ക് രാജ്യം അടച്ചിട്ടതാണ്. വ്യക്തികളുടെ സാമൂഹിക സമ്പര്‍ക്കം തടഞ്ഞില്ലെങ്കില്‍ ക്രമാതീതമായ രീതിയില്‍ രോഗവ്യാപനമുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് സമ്പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.