രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. രോഗബാധിതരായവരുടെ എണ്ണം 511 ആയി. മുംബൈയില്‍ രോഗം ബാധിച്ച 65കാരന് മരിച്ചതോടെയാണിത്. മഹാരാഷ്ട്രയില്‍ 101ഉം കേരളത്തില്‍ 93ഉം ആണ് രോഗബാധിതര്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആദ്യ പോസിറ്റീവ് കേസ് സ്ഥിരീകരിച്ചു. മണിപ്പൂരിലാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ത്യയില്‍ ഇന്ന് ഇതുവരെ 12 കേസുകളാണ് കണ്ടെത്തിയത്. എന്നാല്‍ രാജ്യത്ത് 37 പേര് കോവിഡില്‍ നിന്ന് രോഗമുക്തമായിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം നൂറ് കടന്നു. പുനെയില്‍ മൂന്ന് പേര്‍ക്കും സത്താറയില്‍ ഒരാള്‍ക്കും സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം നൂറ്റിയൊന്നായി. മഹാരാഷ്ട്രയില്‍ പന്ത്രണ്ട് പേര് സുഖം പ്രാപിച്ചു. ഇവരെ മുംബൈയിലെ കസ്തുര്‍ബാ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഗുജറാത്തില്‍ രണ്ട് പോസിറ്റീവ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം മുപ്പത്തിമൂന്നായി ഉയര്‍ന്നു.