രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 153 ആയി. ബംഗളൂരുവിലാണ് ഒടുവില്‍ രോഗം സ്ഥിരീകരിച്ചത്. ലക്നൗവില്‍ കൊവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്കും വൈറസ് ബാധ കണ്ടെത്തി. കരസേനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്തോടെ ലഡാക്ക് സ്കൗട്ട് യൂണിറ്റിലെ ജവാന്മാര നിരീക്ഷണത്തിലേയ്ക്ക് മാറ്റി.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 124 ഇന്ത്യക്കാര്‍ക്കും, 25 വിദേശികള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 14 പേര് രോഗമുക്തരായി. കേന്ദ്ര ഭരണ പ്രദേശമായ മാഹിയെ കൂടാതെ 16 സംസ്ഥാനങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്. അതിവേഗം വൈറസ് പടരുന്ന മഹാരാഷ്ട്രയിലെ പൂനെയില്‍ 850 ഹോട്ടലുകള്‍ മാര്‍ച്ച് 20 വരെ അടച്ചു.