ഇന്ന് പുതുതായി ആറ് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 82 ആയി ഉയര്‍ന്നു.കാസര്‍കോട് 3, പാലക്കാട് രണ്ട് പഞ്ചായത്തുകള്‍, കോട്ടയത്തെ ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍.
സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1088 ആയി വര്‍ധിച്ചു. ഒരു ദിവസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇന്ന് 3 പേര്‍ രോഗമുക്തി നേടിയതായും തിരുവനന്തപുരത്ത് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ ഒഴികെ എല്ലാവരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 31 പേര്‍ വിദേശത്തുനിന്നു വന്നവര്‍. 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്. ഇന്ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. തെലങ്കാന സ്വദേശിയായ അഞ്ജയ് ആണ് മരിച്ചത്. തെലങ്കാനയിലേക്ക് പേകേണ്ട അദ്ദേഹവും കുടുംബവും മെയ് 22ന് രാജസ്ഥാനില്‍ നിന്നുള്ള തീവണ്ടിയില്‍ തെറ്റി കയറി തിരുവനന്തപുരത്തെത്തുകയായിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
കാസര്‍കോട് 18, പാലക്കാട് 16, കണ്ണൂര്‍ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശൂര്‍ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, കൊല്ലം, ഇടുക്കി, ആലപ്പുഴ എന്നിവിടങ്ങളില്‍ ഒരാള്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെ അഞ്ച് പേര്‍ക്കും രോഗംപിടിപെട്ടു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടെ പരിശോധന ഫലമാണ് ഇന്ന് നെഗറ്റീവായത്.