കോവിഡ്: മലപ്പുറത്ത് നാല് മാര്‍ക്കറ്റുകള്‍ കൂടി അടച്ചു

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ മലപ്പുറം, മഞ്ചേരി, തിരൂര്‍, നിലമ്പൂര്‍ മാര്‍ക്കറ്റുകള്‍ അടച്ചു. മൊബൈല്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രധാന വിപണിയായ തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റ്, മലപ്പുറം കോട്ടപ്പടി മാര്‍ക്കറ്റ്, നിലമ്പൂര്‍ നഗരസഭ മത്സ്യമാര്‍ക്കറ്റ്, മഞ്ചേരിയില്‍ മത്സ്യമൊത്ത വിതരണ മാര്‍ക്കറ്റ് എന്നിവയാണ് ചൊവ്വാഴ്ച്ച അടച്ചത്.

നിലമ്പൂരില്‍ ചന്തക്കുന്ന് മത്സ്യ-മാംസ മാര്‍ക്കറ്റിലെ ആറുപേര്‍ക്ക് ഉള്‍പ്പെടെ 19 പേര്‍ക്കാണ് ചൊവ്വാഴ്ചച്ച രോഗം സ്ഥിരീകരിച്ചത്. തിരൂരില്‍ രണ്ട് ട്രോമ കെയര്‍ വളണ്ടിയര്‍മാര്‍ക്ക് കോവിഡ് സ്്ഥിരീകരിച്ചതോടെയാണ് ഗള്‍ഫ് മാര്‍ക്കറ്റ് അടച്ചത്. തിരൂരില്‍ മത്സ്യമൊത്ത വ്യാപാര മാര്‍ക്കറ്റ് തിങ്കളാഴ്ച്ച മുതല്‍ അടച്ചിരുന്നു. കോട്ടപ്പടി മാര്‍ക്കറ്റില്‍ മത്സ്യ വില്‍പ്പന ഏജന്റിന് കോവിഡ് സ്്ഥിരീകരിച്ചതോടെയാണ് മാര്‍ക്കറ്റ് ഒരാഴ്ച്ച അടക്കാന്‍ തീരുമാനിച്ചത്. ആന്റിജന്‍ പരിശോധനയിലാണ് എല്ലാവര്‍ക്കും രോഗം സ്ഥിരീകരിച്ചത്.

SHARE