ന്യൂയോര്‍ക്ക്: കോവിഡ് 19 ബാധിച്ച് യു.എസിലെ ന്യൂയോര്‍ക്കില്‍ നാലു മലയാളികള്‍ കൂടി മരിച്ചു. പിറവം പാലച്ചുവട് പാറശേരില്‍ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ് (61), കൊട്ടാരക്കര കരിക്കം സ്വദേശി ഉമ്മന്‍ കുര്യന്‍ (70), ജോസഫ് തോമസ് (72) ശില്‍പ്പ നായര്‍ എന്നിവരാണ് മരിച്ചത്. ഇതോടെ അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം ഒന്‍പതായി.
പിറവം കക്കാട് ഇലഞ്ഞിമറ്റത്തില്‍ കുടുംബാംഗമാണ് ഏലിയാമ്മ കുര്യാക്കോസ്. യു.എസിലെ പിറവം നേറ്റീവ് അസോസിയേഷനിലും എല്‍മോണ്ടിലെ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലും അംഗമാണ്. സ്റ്റാറ്റന്‍ ഐലന്‍ഡിലെ താമസക്കാരനാണ് ഉമ്മന്‍ കുര്യന്‍. 35 വര്‍ഷമായി ന്യൂയോര്‍ക്കില്‍ താമസിച്ചു വരികയാണ് ജോസഫ് തോമസ്. ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകാംഗമാണ്. എരുമേലി കണിയിങ്കല്‍ കുടുംബാംഗമായ റോസ് ജോസഫ് ആണ് ഭാര്യ.
ശനിയാഴ്ച കോവിഡ് ബാധിച്ച മലയാളി വിദ്യാര്‍ത്ഥി മരിച്ചിരുന്നു. തിരുവല്ല കടപ്ര വലിയപറമ്പില്‍ തൈക്കടവില്‍ ഷോണ്‍ അബ്രഹാമണ് (21) മരിച്ചത്. ന്യൂയോര്‍ക്കിലെ എല്‍മണ്ടില്‍ ബിസിനസ് നടത്തുന്ന തൈക്കടവില്‍ സജി ഏബ്രഹാമിന്റെ മകനാണ്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഓഡിറ്ററാണ് സജി.
ന്യൂയോര്‍ക്ക് മെട്രോപ്പൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട് അതോറിറ്റി ഉദ്യോഗസ്ഥനായിരുന്ന തൊടുപുഴ മുട്ടം ഇഞ്ചനാട്ട് തങ്കച്ചന്‍ (51), ന്യൂയോര്‍ക്കില്‍ ക്വീന്‍ ഹോസ്പിറ്റലില്‍ നഴ്‌സായിരുന്ന തിരുവല്ല കിഴക്കുംമുറി ഗ്രേസ് വില്ലയില്‍ ഏലിയാമ്മ (65), പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് (ബിജു 47), പത്തനംതിട്ട സ്വദേശി കുഞ്ഞമ്മ (85) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
യു.എസില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 36 ശതമാനവും ന്യൂയോര്‍ക്കിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 26,076 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം കേസുകള്‍ 337,620 ആയി. 9,643 ആണ് മരണം.