കോവിഡ് 19 ന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കാന്‍ നിശ്ചയിച്ച സൗജന്യ ഭക്ഷ്യവസ്തുക്കളുടെ കിറ്റ് ഏപ്രില്‍ 9 ന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ പട്ടിക വര്‍ഗക്കാര്‍ക്ക് വിതരണം ചെയ്യുമെന്ന് സപ്ലൈകോ സിഎംഡി. പി.എം.അലി അസ്ഗര്‍ പാഷ അറിയിച്ചു.150000 കിറ്റുകളാണ് ഇവര്‍ക്ക് നല്‍കുക.
എ.എ വൈ കാര്‍ഡുടമകള്‍ക്കുള്ള കിറ്റ് വിതരണം ശനിയാഴ്ച(ഏപ്രില്‍ 11 ) രാവിലെ മുതല്‍ ആരംഭിക്കും.എ.എ വൈ കാര്‍ഡുകാര്‍ക്കുള്ള കിറ്റ് വിതരണം ഏപ്രില്‍ 13 ന് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.17 ഇന ഭക്ഷ്യവസ്തുക്കളടങ്ങുന്ന കിറ്റാണ് വിതരണം ചെയ്യുക.