ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു

ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 30 ലക്ഷം കടന്നു. ഇതുവരെ 3,013,803 പേര്‍ക്കാണ് ലോകത്ത് കോവിഡ് ബാധിച്ചത്. 207,894 പേര്‍ക്കാണ് ഇതുവരെ ലോകത്ത് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. 888,339 പേര്‍ രോഗമുക്തരായി.

ലോകത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് അമേരിക്കയിലാണ്.987,322 പേര്‍ക്കാണ് ഇവിടെ രോഗബാധയേറ്റത്. 55,415 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രോഗബാധിതരുടെ കാര്യത്തില്‍ രണ്ടാംസ്ഥാനത്ത് സ്‌പെയിനാണ്. 229,422 പേര്‍ക്കാണ് ഇവിടെ രോഗബാധയേറ്റത്. 23,521 പേര്‍ മരിച്ചു. എന്നാല്‍ മരിച്ചവരുടെ കണക്കില്‍ ഇറ്റലിയാണ് രണ്ടാമത്. 26,644 പേര്‍ക്ക് ഇവിടെ ജീവന്‍ നഷ്ടമായി.

SHARE