കോവിഡ്: എംഎല്‍എയുടെ നില അതീവ ഗുരുതരം

ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ഡിഎംകെ എംഎല്‍എ ജെ. അന്‍പഴകന്റെ ആരോഗ്യനില കൂടുതല്‍ വഷളായി. ചൊവ്വാഴ്ച രാവിലെ ആരോഗ്യനില അതീവ ഗുരുതരമാവുകയായിരുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു.

അന്‍പഴകനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിഎംകെയിലെ മുതിര്‍ന്ന നേതാവുമായ അദ്ദേഹത്തെ കടുത്ത ശ്വാസതടസത്തെ തുടര്‍ന്നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

SHARE