കോവിഡ്; ഡല്‍ഹി ആരോഗ്യമന്ത്രിയുടെ നില ഗുരുതരം

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനിന്റെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അദ്ദേഹത്തിന് ഓക്‌സിജന്‍ നല്‍കി വരുന്നതായാണ് വാര്‍ത്തകള്‍. സത്യേന്ദര്‍ ജെയിന് ന്യൂമോണിയ മൂര്‍ച്ഛിച്ചതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

ഗുരുതരാവസ്ഥയിലുള്ള അദ്ദേഹത്തെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റും. നിലവില്‍ രാജീവ്ഗാന്ധി സൂപ്പര്‍ സെപ്ഷ്യാലിറ്റി ആശുപത്രിയിലാണ് അഡ്മിറ്റ് ചെയ്തിരിക്കുന്നത്.

തിങ്കളാഴ്ചയാണ് കോവിഡ് രോഗലക്ഷണങ്ങളോടെ സത്യേന്ദര്‍ ജെയിനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യകോവിഡ് ടെസ്റ്റ് നെഗറ്റീവായിരുന്നു. എന്നാല്‍ കടുത്ത പനി വിട്ടുമാറാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ രണ്ടാം ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു

SHARE