ലോകത്ത് കോവിഡ് മരണസംഖ്യ 95,000 കടന്നു

ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് മരണസംഖ്യ ഉയരുന്നു. ലോകത്ത് ഇതുവരെ 95,693 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്.രോഗബാധിതരുടെ എണ്ണം 1,603,164 ആയി. കഴിഞ്ഞ ദിവസം 80,000ത്തോളം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.

അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 4,68,566 ആയി ഉയര്‍ന്നു. വ്യാഴാഴ്ച മാത്രം 1819 പേര്‍ അമേരിക്കയില്‍ മരിച്ചു. ആകെ മരണം 16,691 ആയി. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാമതുള്ള സ്‌പെയിനില്‍ 1,53,222 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 15,447 പേര്‍ മരിച്ചു. 24 മണിക്കൂറിനുള്ളില്‍ എഴുന്നൂറോളം മരണം സ്‌പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറോണ ഏറ്റവും കൂടുതല്‍ ആള്‍നാശം വിതച്ച ഇറ്റലിയില്‍ മരണസംഖ്യ 18,279 ആയി വര്‍ധിച്ചു. രോഗബാധിതരുടെ എണ്ണം 1,43,626 ആയി.

ഫ്രാന്‍സിലും ദിനംപ്രതി മരണസംഖ്യ ഉയരുകയാണ്. 24 മണിക്കൂറിനിടെ 1,341 പേര്‍ മരിച്ചു. ഇതുവരെയുള്ള മരണസംഖ്യ 12,210 ആയി. ജര്‍മനിയില്‍ 2,607 പേരും ബ്രിട്ടണില്‍ എട്ടായിരത്തോളം പേരും ഇറാനില്‍ 4,110 പേരും മരണപ്പെട്ടു. ലോകത്താകെ 356,440 പേര്‍ക്ക് രോഗംഭേദമായി. 1,151,031 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്.

SHARE