ലോകത്ത് കോവിഡ് മരണം 2,39,000 കടന്നു


ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,39,000 കടന്നു. കൊവിഡ് രോഗബാധിതരുടെ എണ്ണം 33,98,000 ആയി. കൊവിഡ് ഭേദമായവരുടെ എണ്ണം 10,79,572 ആയി.

അമേരിക്കയില്‍ പുതുതായി വൈറസ് സ്ഥിരീകരിച്ചത് 35,828 പേര്‍ക്കാണ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗബാധിതരുടെ എണ്ണം 11,30,851 ആയി. ബ്രിട്ടനില്‍ മരണസംഖ്യ 26,771 ആയി. 24,376 ആണ് ഫ്രാന്‍സിലെ മരണസംഖ്യ. ജര്‍മനിയില്‍ മരിച്ചവരുടെ എണ്ണം 6,623 ആയി ഉയര്‍ന്നപ്പോള്‍ ബെല്‍ജിയത്തിലേത് 7,703 ആയി. ഇറാനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായിരം കടന്നു. 6,028 ആണ് രാജ്യത്തെ മരണസംഖ്യ.

SHARE