ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.6 ലക്ഷം കടന്നു

ലോകത്ത് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.6 ലക്ഷം കടന്നു. 193 രാജ്യങ്ങളിലായി ലോകത്ത് ആകെ 2,351,163 പേര്‍ കോവിഡ് ബാധിതരായി. ഇതില്‍ 161,275 പേര്‍ മരിച്ചു. 606,208 പേര്‍ രോഗമുക്തരായതായാണ് കണക്ക്.

ലോകത്ത് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് അമേരിക്കയിലാണ്. 39,015 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 738,923 പേര്‍ക്കാണ് അമേരിക്കയില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇറ്റലി 23,227, സ്‌പെയിന്‍ 20,453, ഫ്രാന്‍സ് 19,323, ബ്രിട്ടണ്‍ 15,464 എന്നിങ്ങനെയാണ് ഉയര്‍ന്ന മരണസംഖ്യയുള്ള മറ്റു രാജ്യങ്ങള്‍.

മരണസംഖ്യയുടെ മൂന്നില്‍ രണ്ടും യൂറോപ്യന്‍ രാജ്യങ്ങളിലാണെന്ന് ഔദ്യോഗിക കണക്കുകള്‍ അടിസ്ഥാനമാക്കി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

SHARE