ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 19,000 കടന്നു

കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 19,000 കടന്നു. 19,607 പേരാണ് കോവിഡ് 19 ബാധയേറ്റ് ഇതുവരെ മരിച്ചിട്ടുള്ളത്. ഇറ്റലിയിലും സ്‌പെയിനിലും ഇറാനിലും ഇന്നും മരണനിരക്കിന് കുറവില്ല. സ്‌പെയിനില്‍ 443 മരണങ്ങളും ഇറാനില്‍ 143 പേരുമാണ് ഇന്ന് മരിച്ചത്.

ഇന്നത്തെ കണക്കുകള്‍ കൂടി പുറത്തുവന്നതോടെ മരണനിരക്കില്‍ ചൈനയെ പിന്തള്ളി സ്‌പെയിന്‍ രണ്ടാമതായി. 3,434 പേരാണ് ഇതുവരെ സ്‌പെയിനില്‍ മരിച്ചത്. ഇന്ന് പുതിയതായി 5,552 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാനില്‍ 2,077 പേരാണ് ഇതുവരെ മരിച്ചത്. ഇന്ന് 2,206 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

SHARE