ചികിത്സ ലഭിച്ചില്ല; കോവിഡ് രോഗി ആശുപത്രി വാതില്‍ക്കല്‍വെച്ച് മരിച്ചു

ബെംഗളൂരു: വിവിധ ആശുപത്രികളെ സമീപിച്ചെങ്കിലും ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ കോവിഡ് രോഗി ആശുപത്രി വാതില്‍ക്കല്‍വെച്ച് മരിച്ചു. കോവിഡ് സ്ഥിരീകരിച്ച 48കാരനായ ഡിജെ ഹള്ളി സ്വദേശിയാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ച് മൂന്ന് ദിവസത്തിന് ശേഷവും നഗരത്തിലെ ഒരു ആശുപത്രിയില്‍നിന്നും ചികിത്സ ലഭിച്ചില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചു. അദ്ദേഹത്തിന് ഓക്‌സിജന്‍ കൊടുക്കാനുള്ള സംവിധാനമുള്ള ഒരു ആംബുലന്‍സ് പോലും ലഭിച്ചില്ല. അതുകൊണ്ടാണ് അദ്ദേഹം മരിച്ചത്. ഞാന്‍ എല്ലാ വലിയ ആശുപത്രികളിലും പോയി ഭാര്യ കൂട്ടിച്ചേര്‍ത്തു.

ആകാശ് ആശുപത്രിയിലാണ് അവര്‍ അവസാനമായി എത്തിയത്. ആ ആശുപത്രിയുടെ വാതില്‍ക്കല്‍വെച്ചാണ് രോഗി മരിച്ചത്. ആകാശ് ആശുപത്രിയിയില്‍ ബെഡ് ഉണ്ടെന്നറിഞ്ഞാണ് ചെന്നതെന്നും എന്നാല്‍ അഡ്മിറ്റ് ചെയ്യാന്‍ ആശുപത്രി തയ്യാറായില്ലെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

SHARE