സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ഇന്നലെ മരിച്ച തിരൂര്‍ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഇന്നലെ മരിച്ച തിരൂര്‍ പുറത്തൂര്‍ സ്വദേശി അബ്ദുള്‍ ഖാദറിന് ( 70 ) കൊവിഡ് സ്ഥിരീകരിച്ചു. ബംഗളുരുവില്‍ നിന്നെത്തിയ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയായിരുന്നു മരണം.

വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നതിനിടെ പനി ബാധിച്ച് ആരോഗ്യനില വഷളാവുകയും പിന്നാലെ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

SHARE