കാസര്‍കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കാസര്‍കോട് പടന്നക്കാട് സ്വദേശി നബീസയാണ് മരിച്ചത്. 75 വയസ്സായിരുന്നു. ഇതോടെ കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.
കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് പടന്നക്കാട് നിന്ന് നബീസയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് ആദ്യം കൊണ്ടുവരുന്നത്. ഇവര്‍ക്ക് പ്രമേഹരോഗവുമുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് ന്യൂമോണിയ സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് ഇവരെ മാറ്റുകയായിരുന്നു. ഇന്നലെ രാവിലെയോടെ ഇവരുടെ ശരീരത്തില്‍ വലിയ തോതില്‍ ഓക്‌സിജന്റെ അളവ് കുറയുകയും കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ചെയ്തു. വെന്റിലേറ്ററിലായിരുന്ന ഇവരുടെ മരണം ഇന്ന് രാവിലെയോടെയാണ് സ്ഥിരീകരിച്ചത്.