കോവിഡ്19: ജുബൈലില്‍ ഒരു മലയാളി കൂടി മരണപ്പെട്ടു

ജുബൈല്‍: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരാള്‍ കൂടി ജുബൈലില്‍ മരണപ്പെട്ടു.കൊല്ലം ഓച്ചിറ കൃഷ്ണ പുരം,തട്ടക്കാട് തെക്കേതില്‍ ബാബു തമ്പി ദേവസം പറമ്പില്‍ (48) ആണ് മരണപ്പെട്ടത്.,ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. നാലു ദിവസമായി ജുബൈല്‍ മൗവാസാത് ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

നേരത്തെ കടുത്ത പനി ഉള്‍പ്പടെ കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജുബൈലില്‍ സ്വകാര്യ ക്ലിനിക്കുകളില്‍ ചികിത്സ തേടിയെങ്കിലും രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ പോയി കോവിഡ് ടെസ്റ്റ് നടത്തി രോഗം സ്ഥിരീകരിച്ചു. പക്ഷേ സ്ഥല പരിമിതി മൂലം അപ്പോള്‍ ചികിത്സ നടന്നില്ല. പിന്നീട് സ്‌പോണ്‍സര്‍ ഇടപെട്ടുവെങ്കിലും രണ്ടു മണിക്കൂര്‍ അവിടെ നിര്‍ത്തി മരുന്ന് നല്‍കി പറഞ്ഞയച്ചു. പിന്നീട് റൂമില്‍ എത്തി നില വഷളായപ്പോള്‍ ജുബൈലിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ ബൈജു അഞ്ചലുമായി ബന്ധപെടുകയും അദ്ദേഹം ഏര്‍പ്പാടാക്കിയ ആംബുലന്‍സില്‍ ബാബുവിനെ ജുബൈല്‍ മൗവാസാത് ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. ഇന്ന് രാവിലെ ബൈജു ഹോസ്പിറ്റലുമായി ബന്ധപ്പെട്ടപ്പോഴാണ് മരണ വിവരം അറിഞ്ഞത്. ജുബൈലില്‍ വര്‍ഷങ്ങളായി സ്‌കൂള്‍ ബസ്സിന്റെ െ്രെഡവര്‍ ആയിട്ട് ജോലി നോക്കി വരികയായിരുന്നു അദ്ദേഹം. ഭാര്യ:സുനിത ,മക്കള്‍ :ശ്രീരാഗ്,വൈശാഖ്,അഖില്‍.

അദ്ദേഹത്തിന്റെ കൂടെ താമസിക്കുന്ന 7 പേരുടെ കോവിഡ് പരിശോധന ഫലം ഇത് വരെ പുറത്തു വന്നിട്ടില്ല. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സലിം ആലപ്പുഴ, ബൈജു അഞ്ചല്‍ എന്നിവര്‍ രംഗത്തുണ്ട്.ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 29 ആയി.

SHARE