മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയ ചോക്കാട് മാളിയേക്കല്‍ ഇര്ഷാദലിക്കാണ് (26) ഇന്നു കോവിഡ് സ്ഥിരീകരിച്ചത്. ഈ മാസം നാലിന് ദുബായില്‍ നിന്ന് നാട്ടിലെത്തി ക്വാറന്റീനില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടരയോടെ വീട്ടിലെത്തിയ ആരോഗ്യപ്രവര്‍ത്തകരാണ് മൃതദേഹം കണ്ടെത്തിയത്. ദുബായില്‍ നിന്ന് കോവിഡ് സ്ഥിരീകരിച്ച ഇര്‍ഷാദലി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷമാണ് നാട്ടിലെത്തിയത്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മൃതദേഹം സംസ്കരിക്കും.