കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു


കുവൈത്ത്: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ മേലെ ചൊവ്വ പുത്തന്‍ പുരയില്‍ അനൂപ് ആണ് മരിച്ചത്. കുവൈത്തില്‍ എയര്‍കണ്ടീഷന്‍ ടെക്നീഷ്യന്‍ ആയി ജോലി ചെയ്യുകയായിരുന്നു. ഈ മാസം 10 മുതല്‍ അദാന്‍ ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലായിരുന്നു അനൂപ്. അഛന്‍ പരേതനായ കരുണാകരന്‍, അമ്മ പുത്തന്‍പുരയില്‍ ലീല, ഭാര്യ ജിഷ, മക്കള്‍ : പൂജ, അശ്വതി.

SHARE