കുടുംബത്തിലെ രണ്ടുപേര്‍ കോവിഡ് ബാധിച്ചു മരിച്ചതിനു പിന്നാലെ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ആള്‍ മരിച്ചു


കുന്ദമംഗലം: കാരന്തൂരില്‍ വാര്‍ഡ് 21 ല്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ആള്‍ മരിച്ചു. കോവിഡ് ബാധിച്ച് മരിച്ച റുഖിയാബിയുടെ മകളുടെ മകളുടെ ഭര്‍ത്താവ് മുഹമ്മദലിയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ്‌ ഇയാളുടെ ഭാര്യാ മാതാവ് കോവിഡ് ബാധിച്ചു മരിച്ചത്. അതിന്റെ തൊട്ടടുത്ത ദിവസം തന്നെ സഹോദരിയും മരണപ്പെട്ടിരുന്നു. ഇവര്‍ക്കും കോവിഡ് പോസിറ്റീവായിരുന്നു. അവരുമായി ഇദ്ദേഹം സമ്പര്‍ക്കത്തില്‍ ഏര്‍പെട്ടതിനെ പ്രതി ഇയാള്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.

SHARE