കാസര്‍ഗോഡ് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചാലിങ്കാല്‍ എണ്ണപ്പാറ സ്വദേശി പള്ളിപ്പുഴ ഷംസുദ്ദീന്‍ (52) ആണ് മരണപ്പെട്ടത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു ചികിത്സ. പിന്നീട് പനിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ക്കും ഭാര്യക്കും കൊവിഡ് സ്ഥീരികരിച്ചിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഇതുവരെ 82 പേരാണ് രോഗം ബാധിച്ച് മരണപ്പെട്ടത്. ഇതുവരെ സംസ്ഥാനത്ത് 25,911 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 11366 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 14463 പേര്‍ക്ക് രോഗം ഭേദമായി.