സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

കാസര്‍കോട്: കാസര്‍കോട് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഈ മാസം പതിനൊന്നാം തീയതി മരിച്ച വൊര്‍ക്കാടി സ്വദേശി അസ്മക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

38 വയസുകാരി അസ്മ അര്‍ബുദ ബാധിതയായിരുന്നു. അസ്മയുടെ ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഔദ്യോഗിക കണക്കുകളനുസരിച്ച് ഇത് വരെ 18 പേരാണ് കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

SHARE