സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി


കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. വൈപ്പിനില്‍ മരിച്ച കന്യാസ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചു. വൈപ്പിന്‍ കുഴിപ്പള്ളി എസ്.ഡി കോണ്‍വെന്റിലെ കന്യാസ്ത്രീയാണ് മരിച്ചത്. ബുധനാഴ്ചയാണ് ഇവര്‍ മരിച്ചത്.

അതേസമയം സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ 700 കടന്നു. ഇന്നലെ 722 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 503 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായി. രോഗം സ്ഥിരീകരിച്ച 722 പേരില്‍ 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 34 പേര്‍ക്ക്

ഉറവിടമറിയില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരായി. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.

84 ക്ലസ്റ്ററുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. ഇതില്‍ പത്ത് ക്ലസ്റ്ററുകള്‍ ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളാണ്. രോഗവ്യാപനം കൂടുന്നത് കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാണ്.

SHARE