സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങള്‍ കൂടി; മരിച്ചത് കോഴിക്കോട് സ്വദേശികള്‍

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിനൊപ്പം മരണസംഖ്യയും ഉയരുന്നു. ഇന്ന് ഇന്ന് രണ്ടു കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.മരിച്ച രണ്ട് പേരും കോഴിക്കോട് സ്വദേശികളാണ്.

കോഴിക്കോട് പന്നിയങ്കര മേലേരിപ്പാടം എം.പി. ഹൗസില്‍ മുഹമ്മദ് കോയ (58), കോഴിക്കോട് കരിക്കാംകുളം കൊളക്കാട്ടുവയല്‍ റുഖിയ (67) എന്നിവരാണ് മരിച്ചത്. മുഹമ്മദ് കോയയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നേരത്തെ കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നതിനാലാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. മരണശേഷം നടത്തിയ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവാകുകയായിരുന്നു.

റുഖിയ മെഡിക്കല്‍ കോളജ് ആശുപത്രി മെഡിസിന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു. റുഖിയ വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. മരണശേഷം നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. മൊയ്തീനാണ് റുഖിയയുടെ ഭര്‍ത്താവ്: മക്കള്‍ ഫാറൂഖ്, ശിഹാബ്, റാസില്‍, ഷാഹിദ, മുംതാസ്, ഷമീറ, റാഷിദ.

SHARE