കോവിഡ്; കരസേന ബ്രിഗേഡിയര്‍ മരിച്ചു

കൊല്‍ക്കത്ത: കോവിഡ് ബാധിച്ച് ഇന്ത്യന്‍ കരസേന ബ്രിഗേഡിയര്‍ മരിച്ചു. വികാസ് സാമ്യാല്‍ ആണ് മരിച്ചത്. അലിപൂരിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്‍ക്കത്തയിലെ ഇസ്‌റ്റേന്‍ കമാന്‍ഡില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. കോവിഡ് ബാധിച്ച് മരിക്കുന്ന കരസേനയിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് വികാസ് സാമ്യാല്‍.

അതേസമയം, രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷം കടന്നു. ഇത് വരെ 6,04,641 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 19,148 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 434 പേര്‍ കൂടി വൈറസ് ബാധ മൂലം മരിച്ചു. നിലവില്‍ 17,834 പേരാണ് ഔദ്യോഗിക കണക്കനുസരിച്ച് കോവിഡ് ബാധിച്ച് മരിച്ചത്. 5 ലക്ഷത്തില്‍ നിന്ന് രോഗികളുടെ എണ്ണം ആറ് ലക്ഷത്തില്‍ എത്താന്‍ എടുത്തത് നാല് ദിവസം മാത്രമാണ്.

SHARE