കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 587 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 37,148 പേര്‍ക്കുകൂടി രോഗം സ്ഥിരികരിച്ചതോടെ രാജ്യത്ത് കൊറോണവൈറസ് മഹാമാരി സ്ഥിരീകരിച്ചവരുടെ എണ്ണം 11,55,191 ആയി. 587 കോവിഡ് മരണങ്ങളും ഒറ്റദിവസത്തിനിടെയുണ്ടായി. ഇതോടെ ഇന്ത്യയില്‍ ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28,084 ആയിട്ടുണ്ട്.

4,02,529 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 7,24,578 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ മാത്രം 3.18 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 12,030 പേര്‍ മരിക്കുകയും ചെയ്തു. 1.23 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഡല്‍ഹിയില്‍ 3663 മരണങ്ങളുണ്ടായി. 49,353 പേര്‍ക്ക് രോഗം സ്ഥിരികരിച്ച ഗുജറാത്തില്‍ 2162 മരണവും റിപ്പോര്‍ട്ട് ചെയ്തു.തമിഴ്‌നാട്ടില്‍ 1.75 ലക്ഷം പേര്‍ക്കാണ് ആകെ രോഗം കണ്ടെത്തിയിട്ടുള്ളത്. 2552 പേര്‍ മരിച്ചു.

SHARE