തിരുവനന്തപുരം: സംസ്ഥാനത്ത് ഉറവിടം കണ്ടെത്താനാകാത്ത കോവിഡ് മരണം വീണ്ടും. കോവിഡ് ബാധിച്ച് തിരുവനന്തപുരത്ത് മരിച്ച മൂന്നാമത്തെയാള്‍ക്കും രോഗം ബാധിച്ചത് എവിടെ നിന്നാണെന്നു കണ്ടെത്താനായില്ല. വെള്ളിയാഴ്ച മരിച്ച വഞ്ചിയൂര്‍ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്താനുള്ള ശ്രമിത്തിലാണ് ആരോഗ്യവകുപ്പ്. ഇതിനിടെ മരിച്ചയാളുടെ സ്രവം പരിശോധിക്കാന്‍ വൈകിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
പോത്തകോട് സ്വദേശിയായ അബ്ദുല്‍ അസീസ്, വൈദികന് കെജി വര്‍ഗ്ഗീസ്, വഞ്ചിയൂര്‍ സ്വദേശി രമേശ് എന്നിവരാണ് തിരുവനന്തപുരം ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. വഞ്ചിയൂര്‍ സ്വദേശിയായ രമേശ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്.
ശ്വാസകോശ രേഗത്തെ തുടര്‍ന്ന് രമേശ് കഴിഞ്ഞ മാസം 23 മുതല്‍ 28 വരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആ സമയത്ത് ആശുപത്രിയില്‍ എത്തിയവരെ കണ്ടെത്താനും ശ്രമം ആരംഭിച്ചിട്ടുണ്ട്. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ഈ മാസം 10 മുതല്‍ 11 വരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വാര്‍ഡിലായിരുന്നു.
കാട്ടാക്കടയില്‍ ആശ വര്‍ക്കര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവര്‍ക്കും രോഗംബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല. ആശവര്‍ക്കറുടെ റൂട്ട് മാപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 500 പേരുടെ പ്രാഥമിക പട്ടികയും ആരോഗ്യവകുപ്പ് തയാറാക്കി.