സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരണം എറണാംകുളത്ത്

കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലുവ വെളിയത്തുനാട് സ്വദേശി കുഞ്ഞുവീരാനാണ് മരിച്ചത്. 67 വയസ്സായിരുന്നു. ഇതോടെ എറണാകുളത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം അഞ്ചായി.

കുഞ്ഞുവീരാനെ ജൂലൈ 8നാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയായിരുന്നു അദ്ദേഹം. പ്ലാസ്മ തെറാപ്പി അടക്കമുള്ള വിദഗ്ധ ചികിത്സകളും ലഭ്യമാക്കിയിരുന്നു.

SHARE