കണ്ണൂര്‍: കണ്ണൂര്‍ പരിയാരത്ത് നിരീക്ഷണത്തിലിരിക്കേ മരിച്ച സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചു. കുന്നോത്തുപറമ്പ് സ്വദേശി ആയിഷ ഹജ്ജുമ്മക്കാണ്(63) കോവിഡ് സ്ഥിരീകരിച്ചത്.
പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ ഞായറാഴ്ചയാണ് ഇവര്‍ മരിച്ചത്. തുടര്‍ന്ന് പുറത്തുവന്ന സ്രവ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. ദീര്‍ഘനാളായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. ഇവരുടെ ഭര്‍ത്താവിനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 33 ആയി ഉയര്‍ന്നു.
ഇന്ന് കോട്ടയത്തും ഒരു കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു.കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. 71 വയസ്സായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.ഇദ്ദേഹം വൃക്ക, പ്രമേഹ രോഗിയാണ്. ഓട്ടോ െ്രെഡവറാണ് അബ്ദുള്‍ സലാം. ഇദ്ദേഹത്തിന് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമായിട്ടില്ല.ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.