ജുബൈലില്‍ തൃശൂര്‍ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

ജുബൈല്‍ : തൃശൂര്‍ ഗുരുവായൂര്‍ വടക്കേകാട് സ്വദേശി വെട്ടിയാട്ടില്‍ വീട്ടില്‍ പ്രേമരാജന്‍(65) ജുബൈലില്‍ കോവിഡ് ബാധിച്ച് മരിച്ചു. പനിയെ തുടര്‍ന്ന് ജൂലൈ ഒന്നാം തിയതി ജുബൈല്‍ മൗവാസാത് പ്രവേശിക്കപ്പെട്ട അദ്ദേഹത്തിന് തുടര്‍ന്ന് നടത്തിയ ലാബ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

38 വര്‍ഷമായി ജുബൈലില്‍ പ്രവാസിയായിരുന്ന അദ്ദേഹം ആദ്യകാലത്തു ഇവിടെ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിയിരുന്നു.പിന്നീട് റീഗല്‍ എന്ന പേരില്‍ റസ്‌റ്റോറന്റ് നടത്തിയിരുന്നു.ഭാര്യ:ലത , മക്കള്‍ :പ്രണില്‍, പ്രജില്‍, മിജില്‍.

SHARE